സുൽത്താൻ ബത്തേരി: ഭാരതിയാർ സർവകലാശാല യുജി പരീക്ഷയിൽ റാങ്കുകൾ വാരിക്കൂട്ടി താളൂർ നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്. ഒരു ഗോൾഡ് മെഡൽ ഉൾപ്പെടെ 14 റാങ്കുകളാണ് കോളജിന് ലഭിച്ചത്. ബിഎസ്സി മൾട്ടി മീഡിയ ആൻഡ് വെബ് ടെക്നോളജി പരീക്ഷയിൽ എ. ഷഹല റഹ്ഷിമ ഒന്നാം റാങ്ക് നേടി. ബികോം ഫിനാൻസിൽ പി.ടി. ആയിഷ, എം. സഫിയ, ആധ്യ മണികണ്ഠൻ, ആർ. ധനമാൽ എന്നിവർ യഥാക്രമം രണ്ട് മുതൽ അഞ്ച് വരെ റാങ്ക് നേടി.
ബിഎസ്സി മൾട്ടി മീഡിയ ആൻഡ് വെബ് ടെക്നോളജിയിൽ എ. അൻസാർ അഹമ്മദ്, എ.ആർ. നിരഞ്ജൻ, ടി. ഷാഹിൻ അനസ്, കെ.പി. ഫിസ ഫാത്തിമ എന്നിവർ യഥാക്രമം രണ്ട് മുതൽ അഞ്ച് വരെ റാങ്ക് കരസ്ഥമാക്കി. ബിഎസ്സി സൈക്കളജിയിൽ എം. ധനലക്ഷ്മി മൂന്നും സി.കെ. സെമിഹ പത്തും റാങ്ക് സ്വന്തമാക്കി. ബിബിഎ ഐബിയിൽ ബി. ശിവാനി നാലും ഇ. ദേവിക ഏഴും റാങ്ക് കരസ്ഥമാക്കി. ബിസിഎയിൽ ഷിബില ഷെറിന് ആറാം റാങ്ക് ലഭിച്ചു. റാങ്ക് ജേതാക്കളെ കോളജ് മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു.